ശ്രീകൃഷ്ണപുരം:ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത് .ഗുരുവായൂരിൽ ആണ് ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 13ന് അർദ്ധരാത്രിയോടെയാണ് പ്രേമ വീട് വിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹമാധ്യമ വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് പ്രേമക്കു ബോധ്യമായത്. തുടർന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു. പ്രേമയെ കാണാതായെന്ന് പരാതിയിൽ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു.പ്രേമയിൽ നിന്നും വിശദമായി മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.
Related Posts
കോട്ടയം: കാട്ടം പാക്ക് കുടുംബാരോഗ്യ കേന്ദ്രം നീഴൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ്കിടപ്പ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം ( കരുതലായി നീഴൂർ…
കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി.ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.അമ്പതോളം വിമാന സർവീസ് ഉള്ളതിൽ 44 എണ്ണമാണ്…
പുച്ച ചത്തു കിടന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാചകം; കട സീൽ ചെയ്തു
പീരുമേട്: വണ്ടി പെരിയാർ സത്രത്തിൽ പുച്ച ചത്തു കിടന്ന വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത ഹോട്ടൽ ആരോഗ്യ പ്രവർത്തകർ പൂട്ടി സീൽ ചെയ്തു. ശബരിമല ഇടത്താവളമായ സത്രത്തിൽ…
