ആലുവ യുസി കോളേജ് കച്ചേരിക്കടവ് സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വാർഷികാഘോഷം ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ മുഖ്യ രക്ഷാധികാരി ഡോക്ടർ തോമസ് ചാക്കോ. പ്രസിഡൻ്റ് സബിഷ്ട്ടി എ, സെക്രട്ടറി ജലീൽ പി എം, വാർഡ് മെമ്പർ ശ്രീ അബ്ദുൾ സലാം, ജീവസ്റ്റ് കേന്ദ്രം ചീഫ് കോർഡിനേറ്റർ ബാബു കെ വർഗീസ്, ആസിഫ് അലി കോമു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റെസിഡൻസ് അസോസിയേഷന്റെ ആവശ്യകതയും പ്രവർത്തനങ്ങളും സംബന്ധിച്ച് പി രാജീവ് സംസാരിച്ചു. സ്നേഹതീരത്ത് നിന്നുള്ള മുതിർന്ന പൗരന്മാരെ മന്ത്രി പി രാജീവ് ആദരിച്ചു.
