മുഹമ്മദ് ബഷീർ ബാബുവിനെ സേവന പുരസ്കാരം നൽകി ആദരിച്ചു

തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ദേശീയ കൺവീനറും സംഘടന സ്ഥാപിച്ചവരിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഒരാളും മുതിർന്ന പത്രപ്രവർത്തകനുമായ കലാപ്രേമി ബഷീർ ബാബുവിനെ സേവന പുരസ്കാരം നൽകി കെ.എം.ജെ.സി ആദരിച്ചു . വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരവും പൊന്നാടയും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി ബഷീർ ബാബുവിന് നൽകി ആദരിച്ചു . ചടങ്ങിൽ കെ എം ജെ സി പ്രസിഡന്റ് കരമന ബയാർ അധ്യക്ഷത വഹിച്ചു . മുൻ കെ പി സി സി പ്രസിഡന്റ് കെ.മുരളീധരൻ , ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,ദുബായിലെ പെർഫെക്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. സിറാജുദ്ദീൻ , ഉലമാ കൗൺസിൽ ചെയർമാൻ ഹാജി എ എം ബദറുദ്ദീൻ മൗലവി , മിലാദ് ശരീഫ് കമ്മിറ്റി കൺവീനർ അഹമ്മദ് ബാഖവി , ജില്ലാ സെക്രട്ടറി എ എൽ എം കാസിം , ബീമാപള്ളി സക്കീർ മുസ്ലിയാർ , വിഴിഞ്ഞം ഹനീഫ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *