ഭാര്യയുമായി വഴക്കിട്ടു വീട് വിട്ടിറങ്ങിയ ഗൃഹ നാഥൻ മരിച്ച നിലയിൽ

.കോട്ടയം. ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .മണർകാട് ഐരാറ്റുനട സ്വദേശി റെജി (60) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഫോടക വസ്തു ദേഹത്ത് കെട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. കിണർ നിർമ്മാണ ജോലിക്കാരൻ ആണ് ഇയാൾ. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകൻറെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിൽ എത്തിയത് .തുടർന്ന് റെജിയും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. റെജി വീട് വിട്ട് ഇറങ്ങി പോവുകയായിരുന്നു. വീടിൻറെ പിന്നിലെ പുരയിടത്തിൽ ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയറു തകർന്ന നിലയിൽ റെജിയുടെയുടെ മൃതദേഹം കണ്ടെത്തിയത് .ഇതേ തുടർന്ന് ബന്ധുക്കൾ വിവരം മണർകാട് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ :സുജിത്ത് ,സൗമ്യ .

Leave a Reply

Your email address will not be published. Required fields are marked *