വാഹനമോഡിഫിക്കേഷന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റം അഥവാ മോഡിഫിക്കേഷന് ഔദ്യോഗിക അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നിയമസഭയിൽ കെ.എൻ. ബാലഗോപാലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം പൂർണ്ണമായും കേന്ദ്ര നിയമങ്ങള്‍ക്കും സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്നാണ് ചട്ടം. നിയമം ലംഘിച്ച് നടത്തുന്ന അനധികൃത മോഡിഫിക്കേഷനുകൾക്ക് 5,000 രൂപ വരെ പിഴ ഈടാക്കിവരുന്നുണ്ട്. സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ മേയ് 18 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മാത്രം അനധികൃത രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ നിന്ന് 5.53 കോടി രൂപ പിഴയായി ചുമത്തിയതായും മന്ത്രി സഭയിൽ രേഖാമൂലം അറിയിച്ചു.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് വാഹനമോഡിഫിക്കേഷന് പ്രത്യേക അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം നൽകിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, വിഷയം പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് ഗതാഗത മന്ത്രിയുടെ പുതിയ പ്രസ്താവനയിലൂടെ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *