തിരു: ലോകത്ത് എവിടെയാണങ്കിലും സോഷ്യലിസം വളരണമെങ്കിൽ ജനാധിപത്യത്തിൻ്റെ തണൽ ഉണ്ടാകണം. 12 – മത് എം.വി ആർ അനുസ്മരണം തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു: ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സി.പി ജോൺ.
മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘർഷത്തിൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും എന്ന് ചോദിച്ചാൽ തൊഴിലാളിക്കൊപ്പം നിൽക്കുകയും മൂലധനത്തെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രായോഗിക നിലപാട് ആണ് അഭികാമ്യം. ചൈനയുടെ വളർച്ച ഇത്തരത്തിൽ കാണേണ്ടതാണ് എന്ന് സി.പി ജോൺ അഭിപ്രായപ്പെട്ടു.
ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയ
E P ഉണ്ണിക്ക് എം വി ആറിൻ്റെ പേരിലുള്ള അവാർഡ് എം.പി
ശ്രീ ശശി തരൂർ നൽകി ആദരിച്ചു.
EP ഉണ്ണിയുടെ തെരഞ്ഞെടുത്ത കാർട്ടൂണുകളെ കുറിച്ചുള്ള 15 മിനിട്ട് ദൈർഘ്യമുള്ള പവർ പോയിൻ്റ് പ്രസൻ്റേഷനും ഉണ്ടായിരുന്നു.
ട്രസ്റ്റ് സെക്രട്ടറി ശ്രീ എം പി സാജു അധ്യക്ഷത വഹിച്ച യോഗത്തിൽ
പ്രസിദ്ധ ടെക്നോക്രാറ്റ് ജി. വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി.സി. എം പി യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ എം ആർ മനോജ് യോഗത്തിൽ സ്വാഗതം പറഞ്ഞു.യോഗത്തിൽ നിരവധി സാമൂഹിക – സാംസ്ക്കാരിക – രാഷ്ട്രീയ വ്യക്തികൾ പങ്കെടുത്തു.
✍️ വി.പി പ്രവീൺ
