കിഷ്കിന്ധകണ്ഡതിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും നായിക നായകന്മാരാകുന്ന ജിത്തു ജോസഫ് ചിത്രം “മിറാഷ്” സെപ്റ്റംബർ 19ന് റിലീസിന് എത്തും. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ജിത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒരു പസിൽ ഗെയിം ആയാണ് ഒരുക്കിയിരിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസും, ബെഡ് ടൈം സ്റ്റോറീസ് മായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെന്റ്സ് അവതരിപ്പിക്കുന്ന ‘മിറാഷ്’ എന്ന ചിത്രത്തിൻറെ ചായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. അപർണ ആർ തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജിത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് -ആസിഫ് അലി എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്ണ്ട്. ജിത്തു ജോസഫ് എന്ന ഹിറ്റ് മേക്കറുടെ കയ്യൊപ്പും കൂടിയാവുമ്പോൾ ചിത്രത്തി്ന് ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.
Related Posts
സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണം:കെ മുരളീദരൻ
കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്സ് മീറ്റ് ആരംഭിച്ചു. കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുക. മുതിര്‍ന്ന…
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന് ജയറാമിന് ക്ലീന്‍ചിറ്റ് നല്കി പ്രത്യേക അന്വേഷണസംഘം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന് ജയറാമിന് ക്ലീന്‍ചിറ്റ് നല്കി പ്രത്യേക അന്വേഷണസംഘം. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.…
തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു
തിരുവനന്തപുരം: യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി. അലനൻ എന്ന യുവാവിനാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തേറ്റത്. 19 കാരൻ ആണ് കുത്തേറ്റ്…
