പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കലാപരിപാടികളും നടന്നു

കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കലാപരിപാടികളും നടന്നു. പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തിരുവനന്തപുരം ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ അജിത് കുമാർ പി എസിന്റെ അദ്ധ്യക്ഷതയിൽ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ സത്യവതി വി പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ ട്രഷറര്‍ ഷെരീഫിന്റെ പ്രാർത്ഥന ഗീതത്തോടുകുടി ആരംഭിച്ച യോഗത്തിൽ തിരുവല്ലം ജനമൈത്രി പോലിസ് സബ് ഇൻസ്‌പെക്ടർ അരവിന്ദ് ആർ പി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ലം വാർഡ്‌ കൗൺസിലർ എസ് ഗോപകുമാർ. ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര, ഡി സി സി ജനറൽ സെക്രട്ടറി ജയേന്ദ്രൻ, മുൻ കൗൺസിലർ പനത്തുറ പി ബൈജു പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രം സെക്രട്ടറി സിജോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സജീഷ് ആർ കെ സ്വാഗതവും പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ സുശീലൻ. ഡി കൃതജ്ഞതയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ക്രിക്കറ്റ് താരം അഭിജിത് പ്രവീണിനെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *