ഇംഗ്ലണ്ടിലെ മലയാളിയായ ഡെപ്യൂട്ടി മേയർക്ക് കൊച്ചിയിൽ സ്വീകരണം – മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ബറോ കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന സജീഷ് ടോമിന് ഊഷ്മളമായ സ്വീകരണം ഒരുക്കുന്നു. കേരള സി എൽ സി യുടെ സുവർണ്ണ കാലഘട്ടങ്ങളിൽ എറണാകുളം അതിരൂപത സി എൽ സി പ്രസിഡന്റായിരുന്നു സജീഷ് ടോം.

നവംബർ 7 ശനിയാഴ്ച്ച രാവിലെ 8.30 ന് ലണ്ടനിൽനിന്നും മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള കേരള സീനയർ സി എൽ സി സഹപ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചി പാലാരിവട്ടം പി ഒ സി യിൽ വച്ച് വിപുലമായ പൗരസ്വീകരണ യോഗം നടക്കും.

കേരള സംസ്ഥാന ഭക്ഷ്യ – സിവിൽ സപ്ലൈസ്സ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോക്റ്റർ ആൻ്റണി വാലുങ്കൽ അദ്ധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി അതിരൂപത പ്രൊക്കുറേറ്റർ ഡോക്റ്റർ തോമസ് വൈക്കത്തുപറമ്പിൽ, മനോജ് മുത്തേടൻ എം എൽ എ, കൊച്ചി മേയർ അഡ്വക്കറ്റ് വി കെ മിനിമോൾ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിക്കും.

തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയാണ്. എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് പറവൂർ ആണ് നിലവിൽ അദ്ദേഹത്തിന്റെ വീട്.

ആദരവിനോടനുബന്ധിച്ച് നടക്കുന്ന സംഗമത്തിൽ കേരള പൊതുസമൂഹത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *