കേരളോത്സവം – വിളംബരജാഥ നടത്തി.

നോർത്ത് പറവൂർ : പറവൂർ നഗരസഭയുടെയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ടു നടന്ന വിളംബരജാഥ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു അധ്യക്ഷയായി. ദേശീയ വോളിബോൾ താരം ടോം ജോസഫ്, ഏഷ്യൻ ദേശീയ നീന്തൽ താരം പി. യു ശിവശങ്കരൻ എന്നിവരെ ആദരിച്ചു. നഗരസഭ സ്ഥിരം കമ്മിറ്റി ചെയർമാൻമാരായ കെ.ജി ഹരിദാസ് , സജി നമ്പിയത്ത്, ജയ ദേവാനന്ദൻ , ജോബി പഞ്ഞിക്കാരൻ, ജലജ രവീന്ദ്രൻ.ജില്ലാ അസൂത്രണ സമിതി അംഗം ഡെന്നി , പ്രതിപക്ഷ നേതാവ് സി. എ രാജീവ്,ബീന ശശിധരൻ, ആശാ മുരളി, പുഷ്പലത വിജയൻ, പി .ബി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *