കലാകാരൻമാരെ കവിത ഗ്രുപ്പ് ആദരിച്ചു

തിരുവനന്തപുരം :വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നൂറോളം കലാകാരൻമാരെ കവിത ഗ്രുപ്പ് ആദരിച്ചു. കവിത സാഹിത്യകലാ സാംസ്കാരിക രംഗങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തി വരുന്ന കവിത സാഹിത്യ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നൂറോളം കലാകാരൻ മാരെ ആദരിച്ചു. പ്രൊഫസർ അലിയാർ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബദരി പുനലൂരിന്റെ ധർമ്മപുരി നോവൽ പ്രകാശനം ചെയ്തു. സ്പീഡ് കാർട്ടുണിസ്റ്റ് അഡ്വ (ഡോ )ജിതേഷ്ജി നോവൽ ഏറ്റുവാങ്ങി.ടി കെ എം കോളേജ് റിട്ടേർഡ് പ്രൊഫസർ ഹാഷിംകുട്ടി സിവിൽ സർവീസ് ട്രെയിനർ മഹേഷ്‌,, പനച്ചമൂട് ഷാജഹാൻ, സഫീർ മന്നാന്നി, സ്വാമി ദത്താത്രേയ, ബാബ അലക്സാണ്ടർ, മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *