കെ എസ് ആർ ടി സി ബസ് കഴുകി മാതൃകയായി വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്.

കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ കെ എസ് ആർ.ടി സി ബസ് സ്റ്റേഷനിലെ ബസുകളാണ് വിദ്യാർത്ഥികൾ ശുചീകരിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, ശുചിത്വ സന്ദേശം നൽകുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം. പഠനത്തിനൊപ്പം സേവനവുമാണ് ഇവരുടെ ലക്ഷ്യം. ഇത് പൊതുമുതൽ സംരക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനമാണെന്ന്‌ നഗരസഭ വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും ഒപ്പം ചേർന്ന് കുട്ടികൾ ആവേശത്തോടെ ബസ് കഴുകുന്ന കാഴ്ച നാട്ടുകാർക്കും കൗതുകമായി. പൊതു വസ്തുക്കൾ നമ്മുടെ സ്വന്തം പോലെ കാണണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ നൽകുന്നത്.

സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി പി , പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, അശ്വനി, ശ്വാമിത പി പി , സുബിതാശ്വതി, പ്രജീഷ് സി എം , സിന്ധു പി രാമൻ, കെ. സത്യനാഥൻ, (അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ )സരിത.കെ, (സൂപ്രണ്ട് ) പുരുഷോത്തമൻ എൻ.വി (ഇൻസ്പെക്ടർ ) സീനിയർ അസിസ്റ്റന്റ് രാജീവ് കരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
കെ എസ് ആർ ടി സി അധികൃതർ വിദ്യാർത്ഥികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു, ഒപ്പം വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും നൽകി

ഫോട്ടോ ക്യാപ്ഷൻ

കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *