ജനതാ ദൾ (എസ്) ശക്തിപ്പെടുത്തുംബി .എം ഫാറൂഖ്

കോട്ടയം : ജനതാ ദൾ (സെക്യൂലർ ) കേരളത്തിൽ ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചർച്ച നടന്നു വരുന്നതായി ജനതാ ദൾ(എസ്) ദേശീയ വർക്കിങ്ങ് പ്രസിഡണ്ടും മുൻ എം.എൽ സി യുമായ ബി.എം ഫാറൂഖ് പറഞ്ഞു. ചങ്ങനാശേരി കോൺ ടൂർ റിസോട്ടിൽ ജനതാ ദൾ (എസ്) നേതൃയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുങ്ങിയ രാഷ്ട്രീയ നിലപാടുകളെ തൂത്തെറിഞ്ഞ് രാജ്യത്തിൻ്റെ അടിസ്ഥാന വികസനത്തിനു കുതിപ്പേകാൻ പാകത്തിലുള്ള പദ്ധതികളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നത് വിവിധ രംഗങ്ങളിലെ പ്രമുഖർ പാർട്ടിയുമായി സഹകരിക്കുന്നുണ്ട് അദ്ദേഹം തുടർന്ന് പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ടി. എം വർഗീസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എൻ. എസ്. കുമാർ, സംസ്ഥാന ഖജാൻജി കെ. ആർ. രവീന്ദ്രൻ , വി.പി. വർക്കി, എസ്. സുബ്രഹ്‌മണ്യം , റഹിം പള്ളത്ത്, അഡ്വ:ഫെലികസ്, കെ.എസ്. പ്രസന്നൻ അഡ്വ: ജെ.പി. എസ് പ്രസാദ്, കാപ്പന മുഹമ്മത് , ജോണി ജോസഫ്, ശശീന്ദ്രൻ നായർ ,മിനി പ്രസംഗിച്ചു.
ഫസ്റ്റ് ന്യൂസ് കേരളയുടെ വാർത്തകൾ ഫെയ്സ്ബുക്കിൽ ലഭിക്കാൻ പേജ് ഫോളോ ചെയ്യുക
https://www.facebook.com/share/1GbS1uyvDH/

Leave a Reply

Your email address will not be published. Required fields are marked *