കോട്ടയം.അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികളുടെ സമരസംഘടനയായ തയ്യൽ തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന ജനറൽ കൗൺസിൽ നവംബർ 22ന് കോട്ടയം ഡിസിസി ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ നടന്ന സ്വാഗതസംഘം യോഗം തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയുമായ ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരിയമണ്ണിൽ കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ -സംസ്ഥാന ഭാരവാഹികളായ ഗായത്രി ബിനു, ബീന കുന്നത്ത്, ലീമോൾ കുര്യൻ, ആശ മേരി കുരുവിള,രാഗിണി സാബു, അനീഷ് എം ജേക്കബ്,ബീന ബിജു, മിനി ജോസഫ്,അലീന ബാലു മോളി വർഗീസ്,ബിന്ദു ഷാജി, അനു എന്നിവർ സംസാരിച്ചു.
21 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം കൊടുത്തുകൊണ്ട് സ്വാഗതസംഘം ഭാരവാഹികളായി
ബാബു അമ്മവീട്
(രക്ഷാധികാരി ).
അരിയമണ്ണിൽ കൊച്ചുമോൻ
(ചെയർമാൻ).
ഗായത്രി ബിനു
(വർക്കിംഗ് ചെയർപേഴ്സൺ).
ആശ മേരി കുരുവിള, രാഗിണി സാബു, അനീഷ എം ജേക്കബ്,
(വൈസ് ചെയർപേഴ്സ്മാർ )
ബീന കുന്നത്ത് (ജനറൽ കൺവീനർ).
ലീമോൾ കുര്യൻ, അലീന ബാലു,മോളി വർഗീസ്,ബിന്ദു ഷാജി,അനു (കൺവീനർമാർ).
ബിനു വിജയകുമാർ (ട്രഷറർ ).
ബീന ബിജു,മിനി ജോസഫ് (വാളണ്ടിയർ കൺവീനർസ് ). എന്നിവരെയും തെരഞ്ഞെടുത്തു.
