തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ഗതിവേഗം വർധിപ്പിക്കാൻ സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് സഹകരണ എക്സൈസ് വകുപ്പുമന്ത്രി എം.ലിജു പറഞ്ഞു. സഹകരണമേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന കേരള സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് സഹകരണസംഘത്തിന്റെ റജിസ്ട്രേഷൻ രേഖകൾ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സംഘങ്ങൾക്ക് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കേരള സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് സഹകരണസംഘത്തിന്റെ റജിസ്ട്രേഷൻ രേഖകൾ ചീഫ് പ്രമോട്ടർ സി.എൻ വിജയകൃഷ്ണന് മന്ത്രി കൈമാറി. സംഘത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന സഹകരണ റജിസ്ട്രാർ അനു എസ് നായർ നിർവഹിച്ചു. തമ്പാനൂർ ടെറസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. വടവന്നൂര്ട സഹകരണസംഘം പ്രസിഡന്റ് സക്കീർ ഹുസൈൻ ആദ്യ ഓഹരി സ്വീകരിച്ചു. പി.വി മോഹനൻ, ഹംസ, കരകുളം കൃഷ്ണപ്പിള്ള, എം.പി സാജു, ഡോ. പീയൂഷ് എം നമ്പൂതിരി സംസാരിച്ചു. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ സ്വാഗതവും വി.ബാബുരാജ് നന്ദിയും പറഞ്ഞു.
Related Posts
വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു.
തിരുവനന്തപുരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകുന്നു. ബാംഗ്ലൂർ ചിന്ന സാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്നു മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റാൻ ആണ് നീക്കം. ഐപിഎൽ…
തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനു മർദ്ദനം ,ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം:ജില്ലാ തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു എന്ന് പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ താൽക്കാലിക ജീവനക്കാരൻ ബിജു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ്…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണം., ജമാഅത്ത് കൗൺസിൽ
തിരുവനന്തപുരം : ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി മുസ്ലീങ്ങൾക്ക് മത്സരിക്കാനുള്ള അർഹമായ പ്രാതിനിധ്യം ഇരുമുന്നണികളും നൽകാൻ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജമാഅത്ത് ഭവനിൽ…
