പിള്ളേരെ പിടിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാർ *വീണ്ടും തലപൊക്കി തുടങ്ങി: *

സ്കൂൾ പിടിഎ അസോസിയേഷൻ തിരു : കച്ചവട ലക്ഷ്യത്തോടെ, കുട്ടികളെ പിടിക്കാൻ, വീണ്ടും സംഘങ്ങൾ രംഗത്തിറങ്ങുന്നതായി സംസ്ഥാന സ്കൂൾപിടിഎ അസോസിയേഷൻ ആരോപിച്ചു. സർക്കാർ സ്കൂളിന് ലക്ഷ്യമിട്ടാണ് സംഘങ്ങൾ ഇപ്പോൾ രംഗത്തിറങ്ങുന്നത്. സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടൽ ഭീഷണിയെ നേരിടുമ്പോൾ ഇത്തരക്കാർ സർക്കാർ സ്കൂളിന് അടുത്തായി കുട്ടികളെയും രക്ഷിതാക്കളെയും മോഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകി വഞ്ചിക്കുകയാണ്. സർക്കാറിന്റെ മതിയായ ദൂരപരിധി അവഗണിച്ച്, തട്ടുകടകൾ പോലെ കിൻഡർ ഗാർഡൻസ് എന്ന പേരിൽ നടത്തിവരുന്ന കച്ചവട സംഘങ്ങൾ സർക്കാർ സ്കൂളുകൾക്ക് ഭീഷണിയായി മാറുന്നു കിൻഡർ ഗാർഡൻസ് എന്ന പേരിലുള്ള കച്ചവട സംഘങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് സ്റ്റേറ്റ് സ്കൂൾ പിടിഎ അസോസിയേഷൻ.പ്രസിഡന്റ കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി ബ്രിജിറ്റ്, വൈസ് പ്രസിഡന്റ് സബീന ബീഗം ജോയിൻ സെക്രട്ടറി രവി കുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *