വിദ്യാരംഗം സർഗോത്സവം: രചനാ ശിൽപ്പശാലകൾ സംഘടിപ്പിച്ചു

പീരുമേട്: പീരുമേട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിന്റെ ഭാഗമായി രചനാ ശിൽപ്പശാലകൾ കരടിക്കുഴി പഞ്ചായത്ത് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിലെ കലാ-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഥാരചന, കവിതാരചന, പുസ്തകാസ്വാദന രചന എന്നീ മേഖലകളിലാണ് ശിൽപ്പശാലകൾ നടത്തിയത്.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് റിൻസിമോൾ അധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എം. ഐ ഷൈലജ , വിദ്യാരംഗം കലാസാഹിത്യ വേദി പീരുമേട് ഉപജില്ലാ കൺവീനർ ഡോ. സുമ ,പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഡി സിന്ധു ., കഥാകൃത്ത് രാജേഷ് ശ്രീധർ, സവിത ദാസ്, എം മോനീഷ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *