സ്കൂൾ പിടിഎ അസോസിയേഷൻ തിരു : കച്ചവട ലക്ഷ്യത്തോടെ, കുട്ടികളെ പിടിക്കാൻ, വീണ്ടും സംഘങ്ങൾ രംഗത്തിറങ്ങുന്നതായി സംസ്ഥാന സ്കൂൾപിടിഎ അസോസിയേഷൻ ആരോപിച്ചു. സർക്കാർ സ്കൂളിന് ലക്ഷ്യമിട്ടാണ് സംഘങ്ങൾ ഇപ്പോൾ രംഗത്തിറങ്ങുന്നത്. സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടൽ ഭീഷണിയെ നേരിടുമ്പോൾ ഇത്തരക്കാർ സർക്കാർ സ്കൂളിന് അടുത്തായി കുട്ടികളെയും രക്ഷിതാക്കളെയും മോഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകി വഞ്ചിക്കുകയാണ്. സർക്കാറിന്റെ മതിയായ ദൂരപരിധി അവഗണിച്ച്, തട്ടുകടകൾ പോലെ കിൻഡർ ഗാർഡൻസ് എന്ന പേരിൽ നടത്തിവരുന്ന കച്ചവട സംഘങ്ങൾ സർക്കാർ സ്കൂളുകൾക്ക് ഭീഷണിയായി മാറുന്നു കിൻഡർ ഗാർഡൻസ് എന്ന പേരിലുള്ള കച്ചവട സംഘങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് സ്റ്റേറ്റ് സ്കൂൾ പിടിഎ അസോസിയേഷൻ.പ്രസിഡന്റ കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി ബ്രിജിറ്റ്, വൈസ് പ്രസിഡന്റ് സബീന ബീഗം ജോയിൻ സെക്രട്ടറി രവി കുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Related Posts
ഐക്യദാർഢ്യ റാലി നടത്തി
പീരുമേട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത്…
സംസ്ഥാനത്തെ മൂന്ന് കോര്പറേഷനുകളില് ഇപ്രാവശ്യം വനിതകള് മേയറാകും
സംസ്ഥാനത്തെ ആറ് കോര്പറേഷനുകളില് മൂന്നിടങ്ങളില് ഇക്കുറി വനിതകള് മേയര്മാരാകും. കൊച്ചി, തൃശൂര്, കണ്ണൂര് കോര്പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്. Share…
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ആഴാ കുളം വാർഡിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ നിർവഹിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ…
