കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ കേസ്; പ്രതികളെല്ലാം കോൺഗ്രസുകാർ

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രതികളായ അഞ്ചുപേരും കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നാണ് റിപ്പോർട്ട്.

സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ രണ്ടു പേരുടെ പ്രൊഫൈൽ ചിത്രം മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ പൊലീസാണ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം നടന്ന സമയത്താണ് കെ.സി വേണുഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ഡിജിപിക്ക് രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകിയതോടെയാണ് സൈബർ വിഭാഗം ഐജിയെ അന്വേഷണം ഏൽപ്പിക്കുകയും കേസെടുക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *