രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന വലിയ വാഗ്ദാനവും ഗ്യാനേഷ് കുമാർ അന്ന് തനിക്ക് നൽകിയിരുന്നതായി ജിജി തോംസൺ വ്യക്തമാക്കി. 2016-ൽ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് നടത്തിയ ഒരു വിമാനയാത്രയ്ക്കിടയിലായിരുന്നു ഈ സംഭാഷണം നടന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് സർവീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
