*മൂന്നു ഭാഷകളിൽ കവിതകൾ വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ആറാം ക്ലാസുകാരി തീർത്ഥ വിവേക്:*

കൊച്ചി: വിവിധ ഭാഷകളിൽ കുട്ടിക്കവിതകൾ രചിച്ച് ഏറ്റവും പ്രായം കുറഞ്ഞ ബഹുഭാഷാ സർഗ്ഗാത്മക കവി എന്ന കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഗോൾഡൻ അംഗീകാരത്തിന് അർഹയായിരിക്കുകയാണ്  തൃപ്പൂണിത്തുറ ശ്രീ ഗണപതിമഠത്തിൽ തീർത്ഥ വിവേക്. കുട്ടികൾക്ക് എളുപ്പത്തിൽ ചൊല്ലി പഠിക്കാനും ഹൃദ്യസ്ഥമാക്കാനും കഴിയും വിധത്തിലാണ് മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി തീർത്ഥ കുട്ടികവിതകൾ രചിച്ചിരിക്കുന്നത്. തന്റെ ഓരോ  കുട്ടിക്കവിതകളുടെ ആശയം പെൻസിൽ ഡ്രോയിങ്ങിലൂടെ ചിത്രങ്ങളായി വരച്ച് തന്റെ ഭാവന ഏവരിലും  വെളിപ്പെടുത്തും വിധമാണ് തീർത്ഥയുടെ  കവിതരചനാരീതി വ്യത്യസ്തമാവുന്നത്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ
‘യങ്ങസ്റ്റ് മൾട്ടിലിംഗ്യുൽ ക്രിയേറ്റീവ് പോയറ്റ്’ എന്ന അംഗീകാരം നൽകപ്പെട്ടിരിക്കുന്നത്.
തീർത്ഥ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ കുട്ടികൾക്ക് എളുപ്പത്തിൽ ഈണത്തിൽ ചൊല്ലിപ്പഠിക്കാനായി തന്റെ കുട്ടിക്കവിതകളുടെ വീഡിയോകളും തീർത്ഥ തന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്.  ചെറുപ്രായത്തിൽ തന്നെ കുഞ്ഞുണ്ണി കവിതകൾ ഹൃദ്യസ്ഥമാക്കി ചൊല്ലി തീർത്ഥ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും മുമ്പ് ഇടം നേടിയിട്ടുണ്ട്. പ്രൊഫസർ എം. കെ.  സാനു മാഷിന്റെ അനുഗ്രഹത്തോടെയാണ്  കുട്ടിക്കവിതകൾ രചിക്കാൻ ആരംഭിച്ചത്. റെക്കോർഡ്സിൽ ഇടം നേടിയ തന്റെ കുട്ടിക്കവിതകൾ  ഗ്രീൻ ബുക്സിന്റെ സഹായത്തോടെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണ് കുട്ടി തീർത്ഥ. തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥ ഹൈക്കോടതി അഭിഭാഷകനായ വിവേക് കെ. വിജയന്റെയും
ഡോ.സൗമ്യയുടെയും ഏകമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *