തിരു.കവടിയാർ സാൽവേഷൻ ആർമി ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ധ്വനി 2026
പിടിഎ പ്രസിഡണ്ട് വിനോജ് എസ്. എസ്സിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണിഗായകൻ അലോഷ്യസ് പെരേര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മേജർ റോയ് ജോസഫ്,പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,പിടിഎ മെമ്പർ ഫസീല കായ്പ്പാടി,സ്കൂൾ ലീഡർ അക്ഷിമ ആർ. എസ്,കലാക്ഷേത്ര പ്രിൻസിപ്പൽ ബിന്ദു ഹരി എന്നിവർ പ്രസംഗിച്ചു. ഗൗരി നന്ദന പ്രാർത്ഥന ഗാനം ആലപിച്ചു. പ്രിൻസിപ്പൽ മീര എം.എസ് സ്വാഗതവും കൺവീനർ സ്മിത സുകുമാരൻ നന്ദിയും പറഞ്ഞു അലോഷ്യസ് പെരേരയുടെ ഗാനങ്ങളും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ധ്വനി .
