ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്മരണകൾ നിറയുന്ന ഇടപ്പള്ളിയുടെ മണ്ണിൽ മൂന്നുദിവസത്തെ ദേശീയ കാവ്യോത്സവത്തിനു പ്രൗഢോജ്ജ്വല തുടക്കം.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’, ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദം’, വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്നിവയുടെ 90-ാം വാർഷികാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ‘ദേശീയ കാവ്യോത്സവം 2026’-ന് ചങ്ങമ്പുഴ പാർക്കിൽ തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രേവതി സുയംബുലിംഗം (കുട്ടി രേവതി) ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാവ്യോത്സവത്തിൽ സെമിനാറുകൾ, കവിയരങ്ങ്, മുഖാമുഖം, പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. ജനപ്രതിനിധികൾ, കവികൾ, സാംസ്കാരിക-അക്കാദമിക് രംഗത്തെ പ്രമുഖർ, എഴുത്തുകാർ, ലൈബ്രറി പ്രവർത്തകർ തുടങ്ങി നിരവധിയാളുകൾ പരിപാടിയിൽ പങ്കാളികളാകും.
