10 ദിവസമായി തുരങ്കങ്ങളില്‍ 500-ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു, 2 പേര്‍ക്കുകൂടി പുതുജീവൻ

10 ദിവസത്തിനുശേഷം 2 പേര്‍ക്കുകൂടി പുതുജീവൻ; തുരങ്കങ്ങളില്‍ 500-ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിനുശേഷം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. തൃശ്ശൂലി പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തില്‍ കുടുങ്ങിയ ലൂഹായ്താവോ എന്ന ചൈനീസ് സ്വദേശിയെയാണ് നേപ്പാള്‍ സൈന്യവും ദക്ഷിണ കൊറിയയില്‍നിന്നുള്ള ദുരന്തനിവാരണ സംഘവും ചേർന്ന് രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 26-നുണ്ടായ ദുരന്തത്തിന് ശേഷം ഈ പ്രദേശത്തുനിന്ന് ജീവനോടെ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ ആളാണിത്.

Leave a Reply

Your email address will not be published. Required fields are marked *