മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു. കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജ്യസഭയിലെ വിവിധ പാർലമെന്ററി സമിതികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി പി രാധാകൃഷ്ണൻ പുനസംഘടിപ്പിച്ചതിലൂടെയാണ് ഖർഗെക്ക് പുനർനിയമനം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖർഗെ കർണാടകത്തിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 29 ന് തന്നെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുയും ചെയ്തിരുന്നു. ഇന്ന് പാർലമെന്ററി സമിതികൾ രാജ്യസഭാ ചെയർമാൻ പുനസംഘടിപ്പിച്ചതോടെയാണ് നിയമനം യാഥാർത്ഥ്യമായത്. തമ്പി ദുരൈ വൈസ് ചെയർമാൻമാരുടെ പാനലിൽ ഇടം നേടി

Leave a Reply

Your email address will not be published. Required fields are marked *