ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ മിസൈൽ ആക്രമണം

ഖാര്‍ഗ് ദ്വീപിന് സമീപം അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല. പേര്‍ഷ്യന്‍ ഉള്‍ക്കടലിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലും യു.എസ്-ഇറാന്‍ സൈനിക പോരാട്ടം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഓഗസ്റ്റ് 30-ന് ലാറക് ദ്വീപിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 1-ന് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും ലക്ഷ്യമിട്ട് യു.എസ് വീണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ ബഹ്‌റൈന്‍, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ ഇറാനും തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *