വയനാട് കമ്പളക്കാട് ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്.വയനാട് കമ്പളക്കാട് സ്വദേശിയാണ്. കലാപരിപാടികളുടെ ഭാഗമായി ഏതാനും ദിവസങ്ങളായി ദുബൈയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.ജൂനിയർ ഉദിത് നാരായണൻ എന്നറിയപ്പെട്ടിരുന്നു നിസാർ, നിരവധി പ്രവാസി വേദികളിൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്
നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു
