മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി ആധാർ രജിസ്ട്രേഷൻ

തൃശ്ശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മൂന്ന് ദിവസം നീണ്ടുനിന്ന ആധാർ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 5, 6, 7 തീയതികളിലായി 98 പേരുടെ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കി.ഓഗസ്റ്റ് 5-ന് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അസിസ്റ്റന്റ് കളക്ടർ പ്രീതി എ.സി. ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് മേധാവി പ്രദീപ് കെ.ആർ ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *