പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ യൂറോപ്പിന്ന് നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് തുറന്നുസമ്മതിച്ച് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ വിപണി തന്ത്രങ്ങളെക്കുറിച്ചും വിലകുറഞ്ഞ സാധനങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്നതിനെക്കുറിച്ചും യൂറോപ്പിന്മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ശ്രദ്ധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾവൈകിയെന്നും തുറന്നുസമ്മതിച്ച് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ന്യൂഡൽഹിയിൽകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പ്രമുഖവ്യവസായികളുടെയും സാമ്പത്തിക വിദഗ്ധരുടെയും കൂട്ടായ്മയിൽ സംസാരിക്കവേയാണ്ബൽജിയം പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന. ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ബാർട്ട് ഡി വെവറിന്റെ പരസ്യ വിമർശനം. കുറഞ്ഞഉൽപ്പാദനച്ചെലവിന്റെ മറവിൽ ആഭ്യന്തര വിപണികളിലേക്ക് വിലകുറഞ്ഞ ചരക്കുകൾ വൻതോതിൽതള്ളിക്കയറ്റുന്ന തന്ത്രത്തിനെതിരെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സ്വന്തം ഉൽപ്പാദനശേഷിയെക്കാൾ കൂടുതൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളുടെ വിപണി തകർക്കുന്ന രീതി യൂറോപ്പിന്റെവ്യവസായ അടിത്തറയെത്തന്നെ ദോഷകരമായി ബാധിച്ചുവെന്നും, നിർണായകമായ ഈ സാമ്പത്തികഅപകടത്തെക്കുറിച്ച് ഇന്ത്യ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് തങ്ങൾക്ക് മുന്നറിയിപ്പ്നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിന് വൈകിയാണെങ്കിലും ഇപ്പോൾ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബാർട്ട് ഡി വെവർവ്യക്തമാക്കി. വ്യാപാര പങ്കാളിത്തങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ചില ശക്തികളുടെ നീക്കങ്ങളെശക്തമായി ചെറുക്കേണ്ടതുണ്ട്. ആഗോള സാമ്പത്തിക മേഖല നേരിടുന്ന ഈ വലിയ വെല്ലുവിളിയെപ്രതിരോധിക്കാൻ വിശ്വസനീയവും ശക്തവുമായ പങ്കാളികളെയാണ് യൂറോപ്പ് തിരയുന്നത്. അങ്ങനെയൊരു പട്ടിക തയ്യാറാക്കിയാൽ അതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും, സാങ്കേതികവിദ്യയിലും വിപണി ശേഷിയിലും ഇന്ത്യയേക്കാൾ മികച്ചൊരു പങ്കാളിയെകണ്ടെത്താനാകില്ലെന്നും ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *