പരിസ്ഥിതി ലോല മേഖലകൾ കരട് വിജ്ഞാപനം 10 ദിവസത്തിനകം

പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി ജി രാജു, രാജു ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ എതിര്‍പ്പറിയിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *