മൂന്നാമത്തെ കുട്ടിക്ക് നൽകിവരുന്ന പ്രസവാവധി ഒരു വർഷമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

തമിഴ്നാട് മൂന്നാമത്തെ കുട്ടിക്ക് നൽകിവരുന്ന പ്രസവാവധി ഒരു വർഷമായി വർദ്ധിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. നിലവിൽ ആദ്യത്തെ രണ്ട് കുട്ടികൾക്ക് ലഭിച്ചിരുന്ന ഒരു വർഷത്തെ പ്രസവാവധിക്ക് തുല്യമായി ഇനി മൂന്നാമത്തെ കുട്ടിക്കും പൂർണ്ണ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. സ്ത്രീ ശാക്തീകരണത്തിനും ജീവനക്കാരുടെ സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *