വൈവിധ്യങ്ങളുടെ ഐക്യമാണ് ഭാരതം :സി. എം പി സ്റ്റേറ്റ് സെക്രട്ടറി – അജീർ

1947 – രാജ്യം സ്വതന്ത്രമായതിന് ശേഷം കൃഷിയിലും , ബാങ്കിംഗ് രംഗത്തും വളർച്ചയുണ്ടാക്കി ഇന്ത്യയെ ലോക രാജ്യങ്ങളുടെ ഭൂപടത്തിൽ മുന്നിൽ നിറുത്തിയത് ജവർഹർലാൽ നെഹ്റുവിൻ്റെ ഇച്ഛാശക്തിയാണ് എന്ന് സി. എം പി സ്റ്റേറ്റ് സെക്രട്ടറി *ശ്രീഅജീർ* സ്വാതന്ത്ര്യയദിന സന്ദേശത്തിൽ പറഞ്ഞു.രാജ്യം സ്വതന്ത്രമായി 80 വർഷം പിന്നിടുമ്പോൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായി മുന്നോട്ട് വരണമെന്നും, ബഹുസ്വരതയാണ് രാജ്യത്തിൻ്റെ കരുത്ത് എന്നു് ശ്രീ *അജീർ* പറഞ്ഞു. തിരുവനന്തപുരം എസ് എസ് കോവിൽ റോഡിലുള്ള ” *ടെറസ്സ്* ” ബിസിനസ്സ് ഹോട്ടലിൽ രാവിലെ 9 മണിക്ക് നടന്ന പതാകയുയർത്തൽ ചടങ്ങ് ഡയറക്ടർ ബോർഡ് അംഗം *ശ്രീ പത്മകുമാർ* നിർവ്വഹിച്ചു. ശ്രീ ചന്ദ്രശേഖരൻ നായർ (സെക്രട്ടറി) , ശ്രീ ജോൺ(ഓപ്പറേഷൻ മാനേജർ) ഹോട്ടൽ സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനഗണമന ആലപിച്ച ശേഷം മധുര പലഹാര വിതരണവും നടന്നു. *ജയ്ഹിന്ദ്*

Leave a Reply

Your email address will not be published. Required fields are marked *