നോർത്ത് പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ 172 -ാമത് ശ്രീനാരായണ ജയന്തി ആഘോഷവുo 50000 പേർ പങ്കെടുക്കുന്ന 50 -ാമത് സാംസ്ക്കാരിക ഘോഷയാത്രയും , ജ്യോതി പര്യടനവും സമ്മേളനവും ആഗസ്റ്റ് 16 മുതൽ 28-ാം തിയതിവരെ പറവൂരിൽ നടക്കുന്ന വിശേഷങ്ങൾ യൂണിയൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജ്യോതിപര്യടനം ആഗസ്റ്റ് 19 മുതൽ 23 വരെയും പര്യടനസമ്മേളനം 16 ന് യൂണിയൻ ആഡിറ്റോറിയത്തിലും, സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും, കലാ- കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും ആഗസ്റ്റ് 28 ന് പറവൂരിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി പന്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനക്കപ്പടി, പി.എസ്. ജയരാജ്,ഡി. ബാബു, എം.പി ബിനു,കണ്ണൻ കൂട്ടുകാട്, കെ.ബി സുഭാഷ്, വി.പി ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾ പറവൂരിൽ.
