ദുരിത ബാധിതർക്ക് സഹായം ഒരുക്കിയൂത്ത് കോൺഗ്രസ്

വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിലെ ദുരിതാശ്വാസക്യാമ്പിലെ 160 കുടുംബങ്ങൾക്ക് അഞ്ച് കിലോഅരി നൽകി യൂത്ത്കോൺഗ്രസ്.നിയോജകമണ്ഡലം പ്രസിഡന്റ് സീതു ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെ. ബിനിമോൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത് ദിലീപ്, ലിബിൻ വിൽസൺ, അഭിനവ് ഷാജി, വിഷ്ണു സതീശൻ, ടോണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പടംതലയോലപ്പറമ്പ് ദുരിതാശ്വാസ ക്യാമ്പിലെ അരിവിതരണം കെ ബിനിമോൻ എം എൽ എ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *