വന്ദേമാതരം മുഴുവൻ പാടാൻ നിർദേശിച്ചിട്ടില്ല: വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ വ്യക്തത വരുത്തി. വന്ദേമാതരം പൂർണ്ണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.ലോക്ഭവൻ നിർദേശ പ്രകാരമാണ് കത്തെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞിരുന്നു. ഈ നിലപാടിന് പിന്നാലെയാണ് ലോക്ഭവൻ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിൽ ദേശീയ ഗാനം ആലപിക്കുന്നതിനെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്; വന്ദേമാതരത്തെക്കുറിച്ച് നിർദ്ദേശങ്ങളൊന്നും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *