ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻ

ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര സമ്പത്തും നേരിട്ട് അനുഭവിച്ചറിയാനും ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമായി ഒരു മാസത്തിലേറെ നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിച്ചു. മുൻ സൈനികനായ സി.പി. മോഹനന്റെ നേതൃത്വത്തിൽ ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ചേർന്നാണ് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന പര്യടനം ടാറ്റാ ഹാരിയർ വാഹനത്തിലാണ് നടത്തുക. “ഇന്ത്യയെ കൂടുതൽ അടുത്തറിയുക, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മംഗളൂരു, ഗോവ, ഗുജറാത്തിലെ കച്ച്, രാജസ്ഥാൻ, അമൃത്സർ, വാഗാ അതിർത്തി, ജമ്മു ,കശ്മീർ , ലേ,ലഡാക്ക്, ഹിമാചൽ പ്രദേശിലെ കുളു–മണാലി, ധർമ്മശാല, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം, സംസ്കാരം, ചരിത്രപൈതൃകം, അതിർത്തി പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ എന്നിവ നേരിൽ മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം രേഖപ്പെടുത്തുന്നതിനുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സി.പി. മോഹനൻ ദേശീയബോധവും രാജ്യസ്നേഹവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുമായി സംവദിക്കുകയും ദേശീയ ഐക്യം, മതസൗഹാർദം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. ഒരു മാസത്തിലേറെ നീളുന്ന ഈ ഭാരത പര്യടനം വ്യക്തിഗത യാത്ര മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാനും “ഒരേ ഇന്ത്യ, ഒരെ മനസ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സാമൂഹിക ദൗത്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വിവിധ ഘട്ടങ്ങളിൽ മലയാളം യുകെയിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *