കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു. കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.ആനയ്ക്ക് തീറ്റ നൽകിയ ശേഷം അതിന്റെ തുമ്പിക്കൈയിലുണ്ടായിരുന്ന മുറിവ് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആന മോഹനനെ വലിച്ചു താഴെയിടുകയും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.
കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു
