ഹോർമൂസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലിന് നേരെ ആക്രമണം

ഹോർമൂസ് കടലിടുക്കിൽ യുഎഇയുടെ ഭീമൻ എണ്ണക്കപ്പലിന് നേരെ വൻ മിസൈൽ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് സമുദ്രപാതയിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്. തന്ത്രപ്രധാനമായ കപ്പൽ പാതയിലൂടെ യാത്ര ചെയ്യുകയായിരുന്ന ടാങ്കറിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈൽ പതിക്കുകയായിരുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.കപ്പലിന് നേരെ നടന്ന ശത്രുതാപരമായ ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ഇരയായെങ്കിലും കപ്പലിലെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അഡ്നോക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കപ്പലിന് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ അതിൽ വഹിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ അളവിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *