പാലിയേറ്റീവ് രോഗി പരിപാലനം,മനുഷ്യത്വത്തിന് മാതൃക – ജി സ്റ്റീഫൻ


പൂവച്ചൽ: പാലിയേറ്റീവ് രോഗി ബന്ധുക്കളുടെ കൂട്ടായ്മയും
അവർക്ക് വേണ്ടിയുള്ള നന്മ തേടിയുള്ള പ്രവർത്തനവും മനുഷ്യത്വത്തിന്റെ
മാതൃകയാണെന്ന് ജി സ്റ്റീഫൻ എംഎൽഎ അഭിപ്രായപ്പെട്ടു. പൂവച്ചൽ
ഗ്രാമപഞ്ചായത്തും വീരണകാവ് കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി
സംഘടിപ്പിച്ച പാലിയേറ്റീവ് രോഗി ബന്ധു സംഗമം കനിവ് 2K26 ഉത്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്ത് വൃദ്ധസദനങ്ങളുടെ എണ്ണം
കൂടിവരുന്ന ഈ
കാലഘട്ടത്തിൽ ഇതുപോലുള്ള സംഗമങ്ങൾ
മനുഷ്യത്വത്തിന്റെ ഉദാത്തമാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
ഷൈനി സ്വാഗതം ആശംസിച്ചു. പത്മശ്രീ ഡോക്ടർ ഹരീന്ദ്രൻ നായർ മുഖ്യ
സന്ദേശം നൽകി. സിനിമാതാരം ഷൈജു നെല്ലിക്കാട് മുഖ്യ അതിഥി
ആയിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ, പൂവച്ചൽ പഞ്ചായത്ത്
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി സന്ധ്യ, ഫൈസ് പൂവച്ചൽ,
സൗമ്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ, ഷീജ, ജി.
രാജീവ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോക്ടർമാരെയും
പാലിയേറ്റീവ് നേഴ്സുമാരെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *