ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻസിൽ ഫിനാൻഷ്യൽ ലിറ്ററസി ക്ലബ് പത്മശ്രീ ഡോ ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥിനികളിൽ സാമ്പത്തിക അവബോധവും ഉത്തരവാദിത്തമുള്ള സാമ്പത്തിക പെരുമാറ്റവും വളർത്തിയെടുക്കുവാൻ ഫിനാൻഷ്യൽ ലിട്രസി ക്ലബ്ബ് സഹായിക്കുമെന്ന് ഡോ. ടോണി പറഞ്ഞു. വ്യക്തിഗത ധനകാര്യ മാനേജ്മെന്റ്, സമ്പാദ്യം, നിക്ഷേപം, ബജറ്റിംഗ്, ഇൻഷുറൻസ്, നികുതി, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക അറിവ് വിദ്യാർത്ഥിനികൾക്ക് നൽകുകയാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തിക തട്ടിപ്പുകൾ, സൈബർ സുരക്ഷ, ഉത്തരവാദിത്തമുള്ള വായ്പാ സംസ്കാരം എന്നിവയെക്കുറിച്ചും ക്ലബ് ബോധവൽക്കരണം നടത്തുന്നു. സാമ്പത്തികമായി സ്വയംപര്യാപ്തരും വിവേകപൂർവമായ തീരുമാനങ്ങൾ എടുക്കാനും നിർദ്ദേശങ്ങൾ നൽകുവാനും കഴിവുള്ളവരായ ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുക എന്നതാണ് ക്ലബിന്റെ ദൗത്യം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി. സിസ്ലറ്റ് സി.റ്റി.സി., ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ, ജനറൽ കൺവീനർ ഡോ ജോബി തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ. ലേഖ, ശരിയ, ഫാക്റ്റ് സോഷ്യൽ സർവീസ് ഫോറം വൈസ് പ്രസിഡൻറ് പി എം അലി തുടങ്ങിയവർ പ്രസംഗിച്ചു.
സെൻ്റ് സേവ്യേഴ്സ് കോളേജിൽ ഫിനാൻഷ്യൽ ലിട്രസി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
