ഗുരുവായൂർ: ആത്മീയ നഗരിയായ ഗുരുവായൂരിനെ അപമാനിക്കുന്ന രീതിയിൽ പരസ്യചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് നഗരത്തിലെ ആർവീസ് ലോഡ്ജിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി.
ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഹൈന്ദവ വിശ്വാസങ്ങളെയും ഗുരുവായൂരിന്റെ പവിത്രതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി ചടങ്ങിൽ അധ്യക്ഷനായി.
ജില്ലാ-മണ്ഡലം നേതാക്കളായ മനീഷ് കുളങ്ങര, കാളിദാസ്, ജ്യോതി രവീന്ദ്രനാഥ്, ശോഭ ഹരിനാരായണൻ, ദീപ ബാബു, സിന്ധു ശശീന്ദ്രബാബു, സിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, ദീപക് തിരുവെങ്കിടം, സൂരജ് താമരയൂർ, ജിഷാദ് ശിവൻ, ബാലൻ തിരുവെങ്കിടം, ദിലീപ്ഘോഷ്, ജിതീഷ് കാവീട്, നിധിൻ മരകാത്ത്, സുമേഷ് തേർളി, ജ്യോതിഭാസ് കൂളിയാട്ട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
