പീരുമേട്: പീരുമേട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും’ ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പീരുമേട് എ.ഡി.എ ടിന്റുമോൾ ജോസഫ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ പ്രിൻസി ജോൺ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിക്സൺ ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ മേരി സെൽവി നെഷിദ് സുലൈമാൻ, പവിത്ര മനോ , കൃഷി അസിസ്റ്റന്റ് പി.കെ യൂനിസ് പി.
കെ എന്നിവർ പ്രസംഗിച്ചു.
കർഷകർക്കായി വിതരണവും വിപണനവും
‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും കർഷകർക്കായി വിപണനത്തിന് ആവശ്യമായ പച്ചക്കറി വിത്ത് പാക്കറ്റുകൾ, ഫലവൃക്ഷത്തൈകൾ എന്നിവയുടെ വിതരണവും ഒരുക്കിയിരുന്നു.
വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി ഫാമിലെ ഡോ. ധന്യശ്രീ ക്ലാസ് നയിച്ചു.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി കോഓർഡിനേറ്റർ ഷിറോസ് പദ്ധതി വിശദീകരിച്ചു.
പീരുമേട് കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു
