രാജ്യന്തര ഒളിമ്പിക് വരാചരണത്തിന്റെ ഭാഗമായി ജൂൺ 23 ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നിന്ന് മറൈൻ ഡ്രൈവ് വരെ കൂട്ടായോട്ടo സംഘടിപ്പിച്ചു

രാജ്യന്തര ഒളിമ്പിക് വരാചരണത്തിന്റെ ഭാഗമായി ജൂൺ 23 ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നിന്ന് മറൈൻ ഡ്രൈവ് വരെ കൂട്ടായോട്ടo സംഘടിപ്പിച്ചു.കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ്‌ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ എസ് കാളിരാജ് മഹേഷ്‌ കുമാർ ഒളിമ്പിക് പതാക ഉയർത്തി. ഒളിമ്പിക് ദിനചാരണ പ്രതിജ്ഞ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷെയും ആദർശ വിദ്യാ ഭവൻ ചെയർമാനും ആയ വി എ മൊയ്തീൻ നൈന നേതൃത്വം നൽകി.കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ഉം മുൻ ഡി.ജി. പി ലോകനാഥ് ബെഹറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ആദർശ വിദ്യാ ഭവനിലെ മാനേജർ ശ്രീ കെ കെ ഷാജി, സെക്രട്ടറി ശ്രീ ടി.എ ശിവശങ്കരൻ പ്രിൻസിപ്പാൾ ശ്രീമതി കെ എ രഹനയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകി.ചടങ്ങിന്റെ ഭാഗമായി സങ്കടിപ്പിച്ച ക്വിസ് മത്സരത്തിലും ചിത്ര രചന മത്സരത്തിലും ആദർശ വിദ്യാ ഭവനിലെ കുട്ടികളായ ആകാശ് ടി ബി , ശരൺ ഗണേഷ് , ദിയാനന്ദ,ഇജാസ് അഹമ്മദ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും, ഡി.ജി. പി ലോകനാഥ് ബെഹറയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *