ചികിത്സാ സഹായ വിതരണവും പഠനോപകരണ വിതരണവും നടത്തി

കടുത്തുരുത്തി:ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ചികിത്സാസഹായ വിതരണവും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ട്രസ്റ്റ് ജില്ലാ പ്രസിഡൻ്റ് സാബു മത്തായി അധ്യക്ഷത വഹിച്ചു.പഠനോപകരണ വിതരണത്തിന്റെയും ചികിത്സ സഹായവിതരണത്തിന്റെയും ഉദ്ഘാടനം ജലവിഭവ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്  നിർവഹിച്ചു. നിർധനരായ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും അർഹരായ അമ്പതോളം രോഗികൾക്ക് ചികിത്സ സഹായ വിതരണവും നടത്തി.യോഗത്തിൽ ട്രസ്റ്റിന്റെ ചെയർമാൻ ടി എം രാജൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് മെമ്പർ ആൻ മരിയ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് റോയി കെ ജോർജ്,ജില്ലാ പ്രസിഡൻ്റ് സാബു മത്തായി,നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കുരുവിള മാത്യൂസ്,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി കെ ശശി,ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് ശിവപ്രസാദ് ഇരവിമംഗലം, ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രമോദ് കടന്തേരി,സെക്രട്ടറിമാരായ സുബിത സുധൻ ,ശിവകുമാരി R നായർ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.മനോജ് കോടിമത കൃതഞ്ജത രേഖപ്പെടുത്തി. തുടർന്ന് സദ്യയോടുകൂടി യോഗം അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *