പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ മേൽക്കൂര കഴുകി.മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കുകയായിരുന്നു.ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്.
ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയെന്ന് സ്ഥിരീകരിച്ചു
