ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിനായി സജ്ജമാക്കിയ പ്രത്യേക ഫാർമസിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.കുട്ടികൾക്കായുള്ള മരുന്നുകളുടെ ലഭ്യതയും സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്പിറ്റലിന്റെ ഒന്നാം നിലയിൽ പ്രത്യേക ഫാർമസി ആരംഭിച്ചിരിക്കുന്നത്. പീഡിയാട്രിക് വിഭാഗത്തിലെ രോഗികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഫാർമസി സേവനങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു.ചടങ്ങിൽ ഹോസ്പിറ്റൽ ഡോ:റ്റിറ്റി പ്രഭാകരൻ ,ഡോ : നിഷാദ് എസ്.കെ ഡോ : എസ് .ഷാജി ,ഡോ: സുഘോഷ് മിത്ര, ഡോ: ആർ നടരാജൻ, ഡോ: കെ ജോഷി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി ,നഴ്സിംഗ് വിഭാഗം ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിന് പ്രത്യേക ഫാർമസി ഉദ്ഘാടനം ചെയ്തു
