തലയോലപറമ്പ്:വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് നടത്തി.വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച്, തൃപ്പൂണിത്തുറ ആർസിഎം ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ നടന്ന ക്യാമ്പ് കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി.സോമൻപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ. ബിനിമോൻ എം എൽ എ യെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ബ്രാഞ്ച് ഭാരവാഹികളും സ്‌കൂൾ അധികൃതരും ചേർന്ന് ആദരിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച് സെക്രട്ടറി ബിനു കെ.പവിത്രൻ, ഡോ. ഐശ്വര്യ,തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ എം അനിൽകുമാർ ,അമ്പിളിമായാത്മജൻ, നിർമ്മല മാർട്ടിൻ,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗം കെ.എസ്.സുമേഷ്,പിടിഎ പ്രസിഡൻ്റ് വി. ജെ. വർഗീസ്,സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് ജോസഫ്, എം. ബാബുതുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിൽ 150 ഓളംപേർ പങ്കെടുത്തു. കണക്കിന് ആളുകൾ സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു.ഇൻഫൻ്റ് ജീസസ് സ്‌കൂളിൻ്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവംബറിൽ നടക്കും.ഫോട്ടോ:വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച്, തൃപ്പൂണിത്തുറ ആർസിഎം ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര ചികിൽസാക്യാമ്പ് കെ.ബിനിമോൻ ഉദ്ഘടനം ചെയ്യുന്നു
വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് നടത്തി
