വൈക്കം ; അധ്യാപക സമൂഹം ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്താനും, മറ്റ് വിവിധങ്ങളായ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന് കെ. ബിനിമോന് എം. എല്‍. എ പറഞ്ഞു.
കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കോട്ടയം റവന്യൂ ജില്ലാ നേതൃത്ത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. എല്‍. എ. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രിസിഡന്റ് മനോജ് വി. പോള്‍ അധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. എസ്. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. സുനില്‍കുമാര്‍, സംസ്ഥാന പ്രസിഡന്റ് പി. കെ. അരവിന്ദന്, സംസ്ഥാന സെക്രട്ടറി പി. എം. നാസര്‍, ആര്. രാജേഷ്, ജേക്കബ് ചെറിയാന്, പി. പ്രദീപ്, ബിനു സോമന്, കെ. റ്റി. അനില്‍കുമാര്‍, കെ. ജെ. സെബാസ്റ്റ്യന്‍, പി. ആര് ശ്രീകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി. ഡി. ഉണ്ണി, ടോമി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപക സമൂഹത്തിന്റെ ശമ്പള പരിഷ്കരണ വിഷയം മുഖ്യമന്തിയെ കണ്ട് അവതരിപ്പിക്കും- കെ. ബിനിമോന് എം. എല്‍. എ
