16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് നടപടി സ്വീകരിചിരിക്കുന്നത്.മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. ഭയത്തെ തുടർന്ന് പെൺകുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല.പിന്നീട് കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *