അപകടങ്ങള്‍ പെരുകുന്നു
വൈക്കം:വൈക്കം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രി- മടിയത്തറ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് ചെളിവെളത്തിലായത് പ്രദേശവാസികള്‍ക്ക് ദുരിതയാത്രയായി.
വൈക്കം നഗരസഭയുടെ ഏറ്റവും അധികം യാത്രാപ്രാധാന്യമുള്ള റോഡാണിത്. വൈക്കത്തെ പ്രധാന തൊഴില്‍ വ്യവസായ മേഖലയായ കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലേക്ക് തൊഴില്‍ നേടിയും വ്യവസായം നടത്താനും എത്തുന്ന ആയിരകണക്കിന് തൊഴിലാളികളുടെ എളുപയാത്രയാണ് ഈ റോഡ്. താലൂക്ക് ആയുര്‍വേദ ആശുപത്രിയിലേക്കെത്തുന്ന രോഗികളും റോഡിന്റെ ദുരവസ്ഥയില്‍ കഷ്ടപെടുകയാണ്. വൈക്കം നഗരസഭയുടെ ഒന്ന്, ഇരുപത്തി അഞ്ച്, ഇരുപത്തി ഏഴ്, ഉദയനാപുരം പഞ്ചായത്തിന്റെ 15,16, എന്നീ വാര്‍ഡുകളിലേയും നഗരപ്രദേശവുമായി എളുപമാര്ഗം ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമാണിത്.
വെസ്റ്റ് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍, ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍, ലിസ്യൂ ഇംഗ്ലീഷ് സ്കൂള്‍, വാര്‍വിന്‍ സ്കൂള്‍, എന്നീ പ്രധാന സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വന്നുപോകാനുള്ള എളുപയാത്രയാണ് ഈ റോഡ്. അഞ്ചുവര്‍ഷമായി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താതതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പരാതിപെട്ടു. റോഡ് നിര്‍മ്മാണത്തിന് കഴിഞ്ഞ കൗണ്‍സിലില്‍ ഫണ്ട് അനുവദിച്ചെങ്കിലും വാര്‍ഡ് കൗണ്‍സിലര്‍ രോഗം മൂലം കിടപ്പിലാകുകയും തുടര്‍ന്ന് മരണപെടുകയും ചെയ്തതുമൂലം റോഡിന്റെ നിര്‍മ്മാണജോലി മുടങ്ങി. റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും വലിയ കുഴികള്‍ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിനില്ക്കുന്നതുക്കൊണ്ട് കുഴികളുടെ ആഴം അറിയാതെ വരുന്ന ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നു. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികള്‍ നഗരസഭയോട് ആവശ്യപ്പെട്ടു.
